Local newsMALAPPURAM
താലൂക്ക് ദുരന്തനിവാരണ സേന യൂണിഫോം കളക്ടർ പ്രകാശനം ചെയ്തു
താലൂക്ക് ദുരന്തനിവാരണ സേന (TDRF) യൂണിഫോം കളക്ടർ കെ ഗോപാലകൃഷ്ണൻ IAS പ്രകാശനം ചെയ്തു.കളക്ടർ ഓഫീസിൽ നടന്ന ചടങ്ങിലാണ് പ്രകാശനം നിർവഹിച്ചത്. ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ രാഗേഷ് , പെരിന്തൽമണ്ണ തഹസിൽദാർ ദേവകി എന്നിവരുടെ സാനിദ്ധ്യത്തിൽ ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ് യൂണിഫോം ഏറ്റുവാങ്ങി. കൊണ്ടോട്ടി താലൂക്ക് വളണ്ടിയർ ടീം ലീഡർ മസ്ഹൂദ് ,തിരൂരങ്ങാടി താലൂക്ക് കോഡിനേറ്റർ ലബീബ് ,പുളിക്കൽ പഞ്ചായത്ത് കോഡിനേറ്റർ ജുനൈദ് . ജില്ലയിലെ മുഴുവൻ താലൂക്കുകളിലും TDRF രൂപീകരണം നടന്ന് വരികയാണ്. രക്ഷാപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നതോടൊപ്പം അപകടം ഇല്ലായ്മ ചെയ്യുന്നതിനാണ് സേന കൂടുതൽ പരിശ്രമിക്കുന്നത്