KERALA

ഹയർ സെക്കൻഡറിയിൽ ശനിയാഴ്ച പ്രവൃത്തി ദിനം: നീക്കത്തിനെതിരെ അധ്യാപക സംഘടനകൾ

അധ്യയനവർഷത്തിൽ 200 പ്രവർത്തി ദിനം തികയ്ക്കാൻ 28 ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കാനുള്ള നീക്കം ഹയർ സെക്കൻഡറി മേഖലയിൽ അനാവശ്യമാണെന്ന് അധ്യാപക സംഘടനകൾ. വിദ്യാർത്ഥികൾ അനുഭവിക്കുന്ന അമിത പഠന ഭാരവും പാഠ്യ അനുബന്ധ പ്രവർത്തനങ്ങൾക്കുള്ള സമയക്കുറവും യുഡിഎഫ് സർക്കാർ നിയമിച്ച ലബ്ബ കമ്മിറ്റി ശാസ്ത്രീയമായ പഠനം നടത്തിയാണ് ശനിയാഴ്ചയിലെ അധ്യയന സമയം മറ്റു ദിവസങ്ങളിലായി ക്രമീകരിച്ചത്.
കൂടാതെ പഠനകര പ്രവർത്തനങ്ങളായ എൻഎസ്എസ്,എസ് എസ് പി സി,സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻസിസി തുടങ്ങിയവ അധ്യായസമയം നഷ്ടമാവാതെ ഇപ്പോൾ ശനിയാഴ്ചകളിൽ നടത്തുന്നുണ്ട്. ആഴ്ചയിൽ ആറു ദിവസവും പ്രവർത്തി ദിനമായിരുന്ന സമയത്ത് വലിയ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്ന വിദ്യാർത്ഥികൾക്ക് പ്രവർത്തനങ്ങൾക്ക് ആഴ്ചയിൽ ഒരു ശനിയാഴ്ച ലഭ്യമായത് ഏറെ ആശ്വാസമായിരുന്നു എന്നും സംഘടനകള്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button