എടപ്പാൾ: ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ “കേരസമൃദ്ധി” തെങ്ങിൻ തൈ വിതരണം നടത്തി. കെ ടി ജലീൽ എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ, കൃഷി ഓഫീസർ,വാർഡ് മെമ്പർമാരും ഉദ്യോഗസ്ഥരും കർഷകകരും സംബന്ധിച്ചു.