KUTTIPPURAM
കുറ്റിപ്പുറത്ത് മണ്ണിടിഞ്ഞും വെളളംകയറിയും വീടുകളിൽ വ്യാപകമായ നാശനഷ്ടങ്ങൾ
കുറ്റിപ്പുറം : കനത്ത മഴയിൽ ദേശീയപാത 66 ൽ കുറ്റിപ്പുറത്ത് മണ്ണിടിഞ്ഞും വെളളംകയറിയും വീടുകളിൽ വ്യാപകമായ നാശനഷ്ടങ്ങൾ.ഇന്നലെ രാത്രി പത്ത് മണിയോടെ ഉണ്ടായ കനത്ത മഴയിലാണ് ഏഴോളം വീടുകളിൽ നാശംവിതച്ചത്. ദേശീയപാതയിലൂടെ ഇരച്ചെത്തിയ വെളളം വീടുകളിലേക്കും പറമ്പുകളിലേക്കും പാഞ്ഞുകയറിയാണ് വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായത്. കുറ്റിപ്പുറം മൂടാൽ ഒലിവ് ഓഡിറ്റോറിയത്തിന് സമീപവും കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്തെ വീടുകളിലുമാണ് ഇന്നലെ രാത്രി പെയ്തിറങ്ങിയ മഴയിൽ നാശമുണ്ടായത്.ദേശീയപാതയിലെ ഡ്രൈനേജുകളുടെ അശാസ്ത്രീയമായ നിർമാണവും ഡ്രൈനേജിന്റെ മുകളിൽ നിന്ന് മണ്ണും കല്ലും നീക്കം ചെയ്യാത്തതുമാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്.