ലഹരി സംഘങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി ചങ്ങരംകുളം പോലീസ്
ചങ്ങരംകുളം ചിയ്യാനൂരില്‍ വീട് അക്രമിച്ച സംഭവം രണ്ട് പേര്‍ക്കെതിരെ കേസെടുത്തു പ്രതികള്‍ ഒളിവില്‍
ചങ്ങരംകുളം:മേഖലയില്‍ ലഹരി സംഘങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി ചങ്ങരംകുളം പോലീസ്.ചങ്ങരംകുളം മേഖലയില്‍ ലഹരി സംഘങ്ങള്‍ സജീവമാണെന്നും പോലീസ് നടപടിയെടുക്കുന്നില്ലെന്നും ആരോപണങ്ങല്‍ ശക്തമായതിനെ തുടര്‍ന്നാണ് പ്രദേശത്ത് ലഹരി സംഘങ്ങള്‍ക്ക് മേല്‍ നടപടി ശക്തമാക്കാന്‍ ചങ്ങരംകുളം പോലീസ് രംഗത്തിറങ്ങുന്നത്.ചങ്ങരംകുളം ചിയ്യാനൂരില്‍ ലഹരി സംഘങ്ങള്‍ക്കെതിരെ പരാതി നല്കിയ റഫീക്കിന്റെ വീട് അക്രമിച്ചെന്ന പരാതിയില്‍ കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.പ്രതികള്‍ ഒളിവിലാണെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.സംഭവത്തില്‍ ചങ്ങരംകുളം പൗരസമിതി അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.മേഖലയില്‍ ലഹരി സംഘങ്ങള്‍ സജീവമാണെന്നും പ്രദേശവാസികള്‍ ഭീതിയിലാണെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു