EDAPPAL
വിമുക്തി ഗാനസദസ് സംഘടിപ്പിച്ചു.
എടപ്പാൾ: പൊറൂക്കര യാസ് പൊ ഗ്രന്ഥശാല വനിത വേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ പദ്ധതിയായ വിമുക്തി പരിപാടിയുടെ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ഇ.സിന്ധു നിർവ്വഹിച്ചു. യുവാക്കളെ മദ്യം മയക്കുമരുന്ന് പുകയില എന്നിവയുടെ ഉപയോഗത്തിൽ നിന്ന് വിടുതൽ ചെയ്യാനുള്ള വിവിധ പരിപാടികൾ നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബോധവൽകരണ ക്ലാസുകൾ, കലാപരിപാടികൾ , മത്സരങ്ങൾ , എന്നിവ തുടർന്ന് നടത്തും.
KP സാവിത്രി ടീച്ചർ അധ്യക്ഷയായിരുന്നു. വാർഡ് മെമ്പർ ക്ഷമ റഫീഖ്, കെ. ദേവിക്കുട്ടി, ഇന്ദിര,KV ജയ പ്രകാശൻ എന്നിവർ സംസാരിച്ചു. കെ.നിഖില സ്വാഗതവും അജിത ചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് വനിതകളുടെ നേതൃത്വത്തിൽ ഗാനസദസും അവതരിപ്പിച്ചു.