CHANGARAMKULAM

നെഹ്‌റു ട്രോഫി ജലോത്സവം: ചങ്ങരംകുളത്തിന് അഭിമാനമായി സി പി ഒ സുജന കെ കുമാർ

ചങ്ങരംകുളം: പുന്നമട കായലിൽ നടന്ന വള്ളംകളി മത്സരത്തിൽ പോലീസ് ബോട്ട് ക്ലബ്ബ് വിജയത്തിലേക്ക് തുഴ യെറിഞ്ഞപ്പോൾ ചങ്ങരംകുളത്തിനും അഭിമാനം. നെഹ്രു ട്രോഫി ജലോത്സവത്തിലാണ് തെക്ക നോടി വിഭാഗത്തിൽ കേരള പോലീസിന്റെ വനിതാ ടീം വിജയക്കൊടി പാറിച്ചപ്പോൾ അതിൽ പങ്കാളിയായി ചങ്ങരംകുളം സ്റ്റേഷനിലെ വനിത സിവിൽ പോലീസ് ഓഫിസർ സുജന കെ കുമാർ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 32 സിവിൽ പോലീസ് ഓഫീസർമാരായിരുന്നു ടീമിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ മലപ്പുറം ജില്ലയിൽ നിന്നുള്ളവരായിരുന്നു. മലപ്പുറം വനിതാ പോലീ ഷനിലെ എടക്കരയിൽ നിന്നു ള്ള കെ.സി. സിനിമോൾ, മലപ്പുറത്ത് നിന്നുള്ള പി. ബുഷ്റ, ചങ്ങരംകുളം പോലീസ്റ്റേഷനിൽ നിന്ന് കോക്കൂർ സ്വദേശിയായ സുജന കെ. കുമാർ എന്നി വരാണ് ജില്ലയിൽനിന്ന് പങ്കെടുത്തത്.
തകഴിയിലെ പൂക്കൈതയാറിൽ സാരഥി എന്ന വള്ളത്തിലായിരുന്നു ഒന്നരമാസം നീണ്ട പരി ശീലനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button