EDAPPAL

ഓവറോൾ ചാമ്പ്യൻമാരായ കടകശ്ശേരി ഐഡിയൽ സ്കൂൾ കായിക വിദ്യാർത്ഥികളെ ഐഡിയൽ ട്രസ്റ്റ് അനുമോദിച്ചു

എടപ്പാൾ:മലപ്പുറം ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി പതിമൂന്നാം തവണയും ഓവറോൾ ചാമ്പ്യൻമാരായ കടകശ്ശേരി ഐഡിയൽ സ്കൂൾ കായിക വിദ്യാർത്ഥികളെ ഐഡിയൽ ട്രസ്റ്റ്

അനുമോദിച്ചു കോവിഡിനെ മറികടന്നു കഠിന പരിശീലനത്തിലൂടെ ജില്ലാ അത് ലറ്റിക് മീറ്റിൽ അണ്ടർ 14-16-18-20-23-മെൻ വുമൺ അടക്കം എല്ലാ കാറ്റഗറിയിലും ചാമ്പ്യൻമാരായ വിദ്യാർത്ഥികളെയും അവരെ സജ്ജരാക്കിയ കോച്ച് നദിഷ് ചാക്കോ, ഷാഫി അമ്മായത്ത് തുടങ്ങിയ കായികാദ്ധ്യാപകരെയുമാണ് ആദരിച്ചത്.ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവുഹാജി ചടങ്ങ് ഉൽഘാടനം ചെയ്തു.മാനേജർ മജീദ് ഐഡിയൽ അദ്ധ്യക്ഷത വഹിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ സെന്തിൽ കുരൻ, കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button