പൊന്നാനി:രാമനവമി ആഘോഷങ്ങളുടെ മറവിൽ ഹിന്ദുത്വ വംശീയവാദികൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അഴിച്ചുവിട്ട അക്രമങ്ങളിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പ്രകടനം നടത്തി. ബിഹാറിലെ മദ്രസയും ലൈബ്രറിയും ഉൾപെടെയുള്ള സ്ഥാപനങ്ങൾ രമാനവമി ആഘോഷത്തിൻ്റെ മറവിൽ തീയിട്ട് നശിപ്പിചിരുന്നു. പ്രതിഷേധ പ്രകടനത്തിന് മണ്ഡലം വൈസ് പ്രസിഡൻ്റ് അഡ്വക്കേറ്റ് എൻ പി ജമാൽ, ജനറൽ സെക്രട്ടറി സിയാദ് ഇബ്രാഹീം, മണ്ഡലം കമ്മിറ്റി അംഗങ്ങളായ മുബഷിറ,അയിഷ സന്ന,ഷാഹിദ്,മുസ്നിത്, മുർഷിത്, എം ഇ എസ് യൂണിറ്റ് പ്രസിഡൻ്റ് മിഷ്ന എന്നിവർ നേതൃത്വം നൽകി.