EDAPPAL

വാർഷികാഘോഷവും യാത്രയപ്പും നടന്നു

എടപ്പാൾ: കണ്ടനകം കാലടി വിദ്യാപീഠം യു പി സ്ക്കൂളിന്റെ 72 മത് വാർഷികാഘോഷവും പ്രധാന അധ്യാപിക ശ്രീമതി പി സുനില ടീച്ചർ, ഓഫീസ് അറ്റൻഡന്റ് പി. ശശിധരൻ എന്നിവർക്ക് യാത്രയപ്പും നൽകി. പി ടി എ പ്രസിഡണ്ട് ഗണേഷ് കോലത്രയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കാലടി ഗ്രാമപഞ്ചായത്ത് മെമ്പർ എൻ കെ അബ്ദുൾ ഗഫൂർ ഉദ്ഘാടനം നിർവ്വഹിച്ചു . വാർഡ് മെമ്പർമാരായ ഗിരിജ ടി മുഹമ്മദ് ബഷീർ, കെ.ജി ബാബു, സി.വി മോഹനൻ, പി പി ലക്ഷ്മണൻ, എം ടി എ പ്രസിഡണ്ട് സഫീന അധ്യാപകരായ ഗീരീഷ് മാസ്റ്റർ, സാവിത്രി ടീച്ചർ എന്നിവർ സംസാരിച്ചു. അബ്ദുൾ റഷീദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബാബു മാസ്റ്റർ നന്ദിയും പറഞ്ഞു.

പി ടി എ, എം ടി എ വെൽഫെയറുകളുടെ ഉപഹാരവും നൽകി. വിദ്യാർത്ഥികൾ തയ്യാറാകിയ ദ്യുതി പത്രിക പി.സുനില ടീച്ചർ മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. കെ ബക്കറിന് നൽകി കൊണ്ട് ഉദ്ഘാനം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാ ത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി തുടർന്ന് വിദ്യാർത്ഥികളുടെ കലാവിരുന്നും അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button