CHANGARAMKULAM

വാഹനപരിശോധനക്കിടെ ചങ്ങരംകുളം പോലീസിന് നേരെ കയ്യേറ്റം: പിടിയിലായത് എസ്ഐയെ പൂട്ടിയിട്ട് തല്ലിയതടക്കം പതിനെട്ടോളം കേസിലെ പ്രതി

ചങ്ങരംകുളം :വാഹന പരിശോധനക്കിടെ പോലീസിനെ അസഭ്യം പറയുകയും എസ്ഐയെയും പോലീസുകാരനെയും അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത പടിഞ്ഞാറങ്ങാടി സ്വദേശി അറസ്റ്റിലായി.തൃത്താലയിൽ എസ്ഐ യെയും പോലീസുകാരെയും പൂട്ടിയിട്ട് തല്ലിയതടക്കം പതിനെട്ടോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പടിഞ്ഞാറങ്ങാടി സ്വദേശി ചുങ്കത്ത് ഷാജി(50)യെ ആണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.മലപ്പുറം പാലക്കാട് ജില്ലകളിലായി സമാനമായ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ കുറ്റിപ്പാലയിൽ വാഹന പരിശോധ നടത്തുകയായിരുന്ന ചങ്ങരംകുളം എസ്ഐ ഖാലിദ്,സിപിഒ രാജേഷ് എന്നിവരെയാണ് പ്രതി അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.ഹെൽമറ്റില്ലാതെ വന്ന പ്രതിയെ പോലീസ് തടഞ്ഞ് നിർത്തി രേഖകൾ പരിശോധിക്കുകയും രേഖകൾ ഒന്നുമില്ലാതിരുന്ന ബൈക്കിന് പിഴ അടക്കണമെന്ന് പറഞ്ഞതോടെ പ്രകോപിതനായ ഷാജി പോലീസിന് നേരെ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.പിന്നീട് പോലീസുകാരെ അക്രമിക്കുകയും ബൈക്കെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ഇയാളെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ്
കീഴ്പ്പെടുത്തിയത്.തൃത്താലയിൽ വാറണ്ട് കേസിൽ പിടികൂടാൻചെന്ന മുൻ കുറ്റിപ്പുറം എസ്ഐയെയും പോലീസുകാരെയും മുറിയിൽ പൂട്ടിയിട്ട് തല്ലിയതടക്കം പതിനെട്ടോളം കേസിൽ പ്രതിയാണ് പിടിയിലായ ഷാജിയെന്ന് ഉദ്ധ്യോഗസ്ഥർ പറഞ്ഞു.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button