EDAPPAL

വട്ടംകുളം കൃഷിഭവന്റെ ഓണവിപണി കർഷക ചന്ത തുടങ്ങി

എടപ്പാൾ: വട്ടംകുളം കൃഷിഭവൻ്റെ ഓണ വിപണി കർഷക ചന്ത വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം എ നജീബ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻറ് ഫസീല അധ്യക്ഷയായ ചടങ്ങിൽ കൃഷി ഓഫീസർ വിഷ്ണുദാസ് ടി എൻ സ്വാഗതം ആശംസിച്ചു.മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസിലെ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ദീപ പദ്ധതി വിശദീകരണം നടത്തി.വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി,വാർഡ് മെമ്പർ ശ്രീജ പാറക്കൽ,കവുങ്ങിൽ മജീദ്,റാബിയ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.നാലു ദിവസം നീളുന്ന കർഷക ചന്ത കർഷകരിൽ നിന്നും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉയർന്ന വിലയിൽ സംഭരിച്ച് ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ വിപണനം ചെയ്യുന്ന രീതിയിലാണ് സജ്ജമാക്കിയിട്ടുള്ളത്.ജനപ്രതിനിധികൾ,കാർഷിക വികസന സമിതി അംഗങ്ങൾ,പാടശേഖരസമിതി ഭാരവാഹികൾ,കർഷകർ തുടങ്ങി ഇരുന്നൂറോളം പേർ ചന്തയുടെ ഭാഗമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button