EDAPPAL

വാദ്യോപകരണങ്ങൾ വിതരണവും പഠനമുറി ഗുണഭോക്തൃ സംഗമവും നടത്തി

എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ പട്ടികജാതി യുവതി-യുവാക്കൾക്ക് വാദ്യോപകരണങ്ങൾ വിതരണവും പഠനമുറി ഗുണഭോക്തൃ സംഗമവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമലത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എൻ.ആർ. അനീഷ്, ഇ.കെ. ദിലീഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.എസ്. മഞ്ജുഷ സ്വാഗതം പറഞ്ഞു. ടി.പി. അനൂപ് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button