Local news

നീണ്ട ഏഴ് മണിക്കൂര്‍ തിരച്ചില്‍ കിണറ്റില്‍ നിന്ന് കരക്കെത്തിച്ചത് ടണ്‍ കണക്കിന് മാലിന്യം

എടപ്പാൾ: പന്താവൂരില്‍ നിന്ന് കാണാതായ ഇര്‍ഷാദിനെ കൊന്ന് തള്ളിയെന്ന് സംശയിക്കുന്ന പൂക്കരത്തറ സെന്ററിലെ കെട്ടിടത്തിന് പുറകിലുള്ള പൊട്ടക്കിണറ്റില്‍ നിന്ന് കരക്കെത്തിച്ചത് ടണ്‍ കണക്കിന് മാലിന്യം.തിരൂര്‍ ഡിവൈഎസ്പി സുരേഷ്ബാബു വിന്റെയും ചങ്ങരംകുളം സിഐ ബഷീര്‍ ചിക്കലിന്റെയും ഡെപ്യൂട്ടി തഹസില്‍ദാര്‍  സുകേഷിന്റെയും മേല്‍നോട്ടത്തില്‍ ഫയര്‍ഫോഴ്സും പോലീസും തൊഴിലാളികളും ചേര്‍ന്ന് കാലത്ത് ഒമ്പതര മണിയോടെയാണ് മൃതദേഹം ചാക്കില്‍ കെട്ടി തള്ളിയെന്ന് പറയുന്ന കിണറ്റില്‍ തിരച്ചില്‍ ആരംഭിച്ചത്.
പൂക്കരത്തറയിലെ ഏറെ ആഴമുള്ള കിണറ്റിൽ ആറു മാസ കാലത്തെ മാലിന്യങ്ങൾ കുമിഞ്ഞ് കൂടിയതാണ് തിരച്ചിലിന് പ്രതികൂലമായി മാറിയത്. പോലീസും, ഫയർഫോഴ്സും, തൊഴിലാളികളും ഏകദേശം ആറ് മണിയോടെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു.

കൊട്ട കണക്കിന് മാലിന്യമാണ് കിണ്ണിൽ നിന്നും പുറത്തേക്കെടുത്തത്. ഇനിയും മാലിന്യക്കൂമ്പാരം കരക്കെത്തിക്കാൻ സാധിച്ചാൽ മൃതദേഹം ലഭിക്കുമെന്നാണ് നിഗമനം.

പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടി ഇർഷാദിനെ കൊലപ്പെടുത്തിയ പ്രതികളായ സുഭാഷ്, എബിൻ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കി.

മൃതദേഹം ലഭിക്കുമെന്ന പ്രതീക്ഷയിൽ ബന്ധുക്കളും, നാട്ടുകാരും, ജനപ്രതിനിധികളും പ്രതീക്ഷയോടെ വൈകുന്നേരം വരെ കിണറിൻ്റെ പരിസരത്ത് കാത്തു നിന്നു.

നാളെ കാലത്ത് എട്ട് മണിയോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button