BREAKING NEWSLATEST NEWSMALAPPURAMPUBLIC INFORMATIONSocialUPDATES

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി സംശയം; ബൈക്ക് കണ്ടെത്തി; തിരച്ചിൽ തുടരുന്നു

മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ കാണാതായതായി സംശയം. കണ്ണൂർ മാളൂർ സ്വദേശി സുധീഷിനെയാണ് (സതീഷ്) കാണാതായത്.ഇന്നലെ രാത്രി മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും നടത്തിയ തിരച്ചിലിനിടയിലാണ് പമ്പ് ഹൗസിനു സമീപം യുവാവിൻ്റെ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്ക് ലഭിച്ചതിനെ തുടർന്ന് പുഴയിൽ വീണിട്ടുണ്ടാകാമെന്ന സംശയത്തിൽ ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി പുഴയിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button