Local newsTHAVANUR

തവനൂരിൽ അമ്മയറിയാൻ ക്യാമ്പയിൻ തുടങ്ങി

എടപ്പാൾ: തവനൂരിൽ കുഞ്ഞുങ്ങളുടെ രോഗ പ്രതിരോധ കുത്തിവെപ്പ് സമ്പൂർണമാക്കുവാൻ അമ്മയറിയാൻ ക്യാമ്പയിൻ ആരംഭിച്ചു. തവനൂർ പഞ്ചായത്തിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും നേതൃത്വത്തിലാണ് ക്യാമ്പയിൻ നടക്കുന്നത്. പദ്ധതിയുടെ ഭാഗമായി വാർഡുതലത്തിൻ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ ഗൃഹസന്ദർശനം നടത്തി ബോധവത്ക്കരണം നടത്തും. വാർഡ് തലത്തിൽ പഞ്ചായത്തംഗത്തിൻ്റെ നേതൃത്വത്തിലുള്ള ടീം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ബോധവനത്ക്കരണ ക്യാമ്പയിൻ്റെ ഉദ്ഘാടനം കൂരട ജനകീയ ആരോഗ്യ കേന്ദ്രത്തിൽ തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി വി ശിവദാസ് നിർവഹിച്ചു. പഞ്ചായത്തംഗം പി എസ് ധനലക്ഷമി അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ വിജിത്ത് വിജയ് ശങ്കർ, കെ പി പ്രവിജ, പി കെ ജീജ, രാജേഷ് പ്രശാന്തിയിൽ, ബിജി ഭാസ്ക്കർ, എം രശ്മി എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button