CHANGARAMKULAM

ഫെസ്റ്റ് വേദിയെ ഇളക്കി മറിച്ച് ഡബ്സിയും ബേബിജീനും ‘കനത്ത മഴയിലും ഒഴുകിയെത്തിയത് ആയിരങ്ങള്‍’ആലംകോട് പഞ്ചായത്ത് ‘ചങ്ങരംകുളം ഫെസ്റ്റിന് ഇന്ന് സമാപനം

ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് പുതുതായി നിര്‍മിച്ച പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു വരുന്ന ചങ്ങരംകുളം ഫെസ്റ്റ് ഇന്ന് സമാപിക്കും.ശനിയാഴ്ച വൈകിയിട്ട് ജന്മനാടിന്റെ ആദരവ് ഏറ്റ് വാങ്ങാനായി പ്രശസ്ഥ റാപ്പ് ഗായകരും ചങ്ങരംകുളം സ്വദേശികളുമായ ഡബ്സിയും ബേബി ജീനും വേദിയിലെത്തിയതോടെ ചങ്ങരംകുളം ഫെസ്റ്റ് വേദി ജനപങ്കാളിത്വം കൊണ്ട് നിറഞ്ഞിരുന്നു.പല രാജ്യങ്ങളിലായി നിരവധി വലിയ വേദികളില്‍ പ്രോഗ്രാം ചെയ്തെങ്കിലും ജീവിതത്തിലെ ഏറ്റവും വലിയ വേദി ജന്മനാട്ടിലെ ഈ സ്നേഹം നിറഞ്ഞ വേദിയാണെന്ന് ഡബ്സിയും ബേബിജീനും പറഞ്ഞതോടെ വേദി ഇളകിമറിഞ്ഞു. കനത്ത മഴയെ അവഗണിച്ച് കൊണ്ട് ആയിരങ്ങളാണ് ഫെസ്റ്റ് വേദിയിലേക്ക് ഇരച്ചെത്തിയത്.അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതലുകളുടെ ഭാഗമായി കനത്ത പോലീസ് സന്നാഹം പുറത്ത് നിലയുറപ്പിച്ചിരുന്നു.ഹാള്‍ നിറഞ്ഞതോടെ ജനങ്ങളെ അകത്ത് കയറ്റി വിടുന്നത് പോലീസ് തടഞ്ഞു.പുറത്ത് കനത്ത മഴ നനഞ്ഞ് നൂറ് കണക്കിനാളുകള്‍ എല്‍ഇഡി വാളില്‍ തങ്ങളുടെ പ്രിയപ്പെട്ട ഗായകരുടെ പ്രോഗ്രാം ആസ്വദിച്ചു.ഏറെ പ്രയാസപ്പെട്ടാണ് ജനങ്ങളുടെ ഒഴുക്ക് പോലീസും സംഘാടകരും ചേര്‍ന്ന് നിയന്ത്രിച്ചത്.ഞായറാഴ്ച വൈകിയിട്ട് നടക്കുന്ന സമാപന പരിപാടിയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കും.വൈകിയിട്ട് 6 മണിക്ക് സമാപന സമ്മേളനത്തിന് ശേഷം 7 മണിക്ക് കോഴിക്കോട് മിലോമാനിക് ഫ്ളോക്ക് ബാന്റ് മ്യൂസിക്കല്‍ പ്രോഗ്രാം അരങ്ങേറും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button