Local newsMALAPPURAM

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

തവനൂർ: മണിപ്പൂരിൽ ഭരണകൂട ഭീകരത സ്പോൺസർ ചെയ്യുന്ന ആസൂത്രിത കലാപം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടും കലാപബാധിതരെ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെഎസിഇയു (സി ഐ ടി യു ) തിരൂർ ഏരിയാ കമ്മിറ്റി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി. കവിലക്കാട് അങ്ങാടിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ സി ഒ ബാബുരാജ് ഉദ്ഘാടനം ചെയ്തു.പി പി റാഷിദ്, വിജയരാഘവൻ സംസാരിച്ചു .
പ്രകടനത്തിന് വി സത്യവതി, പ്രദീപ്, pp സലീം ബാബു, രമ്യ , ദിലീപ്കുമാർ , K P കൃഷ്ണൻ , K സുധേഷ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button