KERALA

കുന്നംകുളത്ത് വീണ്ടും കഞ്ചാവ് വേട്ട 3.40 കിലോ കഞ്ചാവുമായി പെരുമ്പിലാവ് സ്വദേശി പിടിയിൽ

കുന്നംകുളത്ത് വീണ്ടും കഞ്ചാവ് വേട്ട.3.40 കിലോ കഞ്ചാവുമായി പെരുമ്പിലാവ് സ്വദേശി പിടിയിലായി.പെരുമ്പിലാവ് അക്കിക്കാവ് തിപ്പലശ്ശേരി സ്വദേശി മുള്ളത്ത് വളപ്പിൽ ബാബു മകനും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ പല്ലൻ വിനോദ് എന്ന വിനോദ് (39) ആണ് അറസ്റ്റിലായത്.ആന്ധ്രയിൽ നിന്നും പെരുമ്പിലാവ് മേഖലയിൽ വിൽപനക്കായി കൊണ്ടുവന്ന
3.40 കിലോ കഞ്ചാവ് ഇയാളിൽ നിന്നും കണ്ടെടുത്തു.തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കുന്ദംകുളം എ.സി.പി ടി.എസ് സിനോജിന്റെ നിർദ്ധേശ പ്രകാരം കുന്ദംകുളം എസ്എച്ച്ഒ യു. കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button