KERALALocal newsPONNANI

പൊന്നാനി-ഗുരുവായൂർ സംസ്ഥാന പാത ക്യാമറകൾ കണ്ണടച്ചു; പൊലീസ് വലയുന്നു

മാറഞ്ചേരി ∙ പൊന്നാനി-ഗുരുവായൂർ സംസ്ഥാന പാതയിലെ സർക്കാർ, സ്വകാര്യ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതം. മോഷണങ്ങൾ കണ്ടെത്തുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച അൻപതോളം സിസിടിവി ക്യാമറകളാണ് കേടായത്. കുണ്ടുകടവ് മുതൽ വന്നേരി വരെയുള്ള സംസ്ഥാനപാതയിൽ എംഎൽഎ ഫണ്ട്, വിവിധ സംഘടനകളുടെ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും കൂട്ടായ്മയിൽ 2 വർഷം മുൻപ് ക്യാമറകൾ സ്ഥാപിച്ചത്. ഈ ക്യാമറകളുടെ നിയന്ത്രണം പെരുമ്പടപ്പ് പൊലീസിന് കൈമാറാനായിരുന്നു തീരുമാനം. എന്നാൽ ഇതുവരെ ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ക്യാമറ പ്രവർത്തനരഹിതമായതോടെ അപകടങ്ങൾ ഉണ്ടാക്കുന്ന വാഹനങ്ങളെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. ക്യാമറകൾ യഥാസമയം അറ്റകുറ്റപ്പണി നടത്താൻ വൈകിയതാണ് പ്രവർത്തനരഹിതമാകാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button