Local newsPONNANI
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ അംഗത്വ ക്യാംപെയിൻ
ദുബായ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ ജിസിസി തലത്തിലുള്ള ദ്വിമാസ അംഗത്വ ക്യാംപെയിൻ ദുബായിൽ ഉദ്‌ഘാടനം ചെയ്തു. തൽഹത്ത് എടപ്പാളിൽ നിന്ന് അംഗത്വം സ്വീകരിച്ചു പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
“സമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റം” എന്ന പ്രമേയത്തിൽ നടക്കുന്ന ജിസിസി തല ക്യാംപെയിനിൻ്റെ ലഘുലേഖ സി. എസ് .പൊന്നാനി , പി.കെ. അബ്ദുൽ സത്താർ നരിപ്പറമ്പിനു നൽകി പ്രകാശനം ചെയ്തു. ഡിസംബർ 1 വരെയാണു ക്യാംപെയിൻ. മുഹമ്മദ് അനീഷ് , കെ.കെ.ശിഹാബുദ്ദീൻ , ഷബീർ മുഹമ്മദ്, എ.വി.അലി, നവാസ് അബ്ദുല്ല, അലിഹസ്സൻ, ഹബീബ് തുടങ്ങിയവർ സംബന്ധിച്ചു.