PONNANI


പൊന്നാനി കോടതി കണ്ടനകത്തേക്ക് മാറ്റാൻ അണിയറ നീക്കം തകൃതി

പൊന്നാനി : പൊന്നാനിയിൽ പ്രവർത്തിക്കുന്ന കോടതി കെട്ടിടത്തി ന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കെട്ടിടം കണ്ടനകത്തേക്ക് മാറ്റാൻ അണിയറയിൽ തകൃതിയായ നീക്കം. കനകത്തെ കെ.എസ്.ആ ർ.ടി.സി ഭൂമിയിലെ ഒരേക്കർ സ്ഥ ലത്ത് കെട്ടിടം നിർമിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പൊന്നാനിയിൽ കോടതി കെട്ടിടം നിർമിക്കാൻ സ്ഥലം ലഭ്യമാണോ എന്നാവശ്യപ്പെട്ട് നേരത്തെ റവന്യു വിഭാഗത്തിന് കത്തയച്ചിരുന്നു . എന്നാൽ സ്ഥലം ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതേ തുടർന്നാണ് നൂറ്റാണ്ടോളം പഴക്കമുള്ള കോടതി കെട്ടിടം കണ്ടനകത്തേക്ക് പറിച്ചുനടാൻ നീക്കമാരംഭിച്ചത് . കോടതി മാറ്റവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും ഇല്ലെങ്കിലും കണ്ടകത്തെ ഭൂമി സന്ദർശിക്കാനാണ് ബാർ അസോസിയേഷൻ നീക്കം.
കോടതി നീക്കത്തിനെതിരെ അഭിഭാഷകരിൽ ഒരു വിഭാഗവും നാട്ടുകാരും പ്രതിഷേധത്തിലാണ്. നേരത്തെയും കോടതി മാറ്റാൻ നീക്കം നടന്നിരുന്നു. തൃക്കാവിലെ തുറമുഖ വകുപ്പി ന്റെ സ്ഥലത്ത് കോടതി നിർമിക്കാ ൻ ആലോചിച്ചെങ്കിലും പ്രതിഷേ ധത്തെ തുടർന്ന് ഇത് നിർത്തിവെ ച്ചു . പിന്നീട് കോടതിക്കായി മിനി സിവിൽ സ്റ്റേഷനിൽ കെട്ടിടം സ ജ്ജീകരിച്ചെങ്കിലും കോടതി മാറിയില്ല. നിലവിലെ കെട്ടിടം അറ്റകുറ്റ പണി നടത്തി കോടതി ഇവിടെ തന്നെ നിലനിർത്തണമെന്നാണ് ആവശ്യമുയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button