CHANGARAMKULAMLocal news

പുരോഗമന കലാസാഹിത്യ സംഘം മൂക്കുതല യൂണിറ്റ് എം.ടി. അനുസ്മരണം സംഘടിപ്പിച്ചു

ചങ്ങരംകുളം: പുരോഗമന കലാസാഹിത്യ സംഘം മൂക്കുതല യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ എം.ടി. അനുസ്മരണം സംഘടിപ്പിച്ചു. പി.നന്ദകുമാർ എം.എൽ.എ. ചടങ്ങ് ഉൽഘാടനം ചെയ്തു. ആലംകോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. വി മോഹനകൃഷ്ണൻ , മുഹമ്മദ് കുട്ടി പെരുമുക്ക് തുടങ്ങിയവർ പ്രസംഗിച്ചു. പി.ബി. ഷീല ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം. അജയ്ഘോഷ് അധ്യക്ഷനായി. പി.കെ. ജയരാജൻ നന്ദി പ്രകാശിപ്പിച്ചു. നിർമ്മാല്യം പി.ഒ. ഡോക്യുമെൻ്ററിയും ഗാനസന്ധ്യയും അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button