CHANGARAMKULAM

പി സി ഡബ്ലിയു ഫ് സ്ത്രീധന വിരുദ്ധ ക്യാമ്പയിൻ്റെ ഉദ്ഘാടനം നവംബർ 26ന് വളയംകുളത്ത് നടക്കും

ചങ്ങരംകുളം: പി സി ഡബ്ലിയു ഫ് സ്ത്രീധന വിരുദ്ധ ക്യാമ്പയിൻ്റെ ഉദ്ഘാടനം നവംബർ 26ന് കാലത്ത് 10 മണിക്ക് വളയംകുളം അസ്സബാഹ് കോളേജ് ക്യാമ്പസിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സജീവ സാനിധ്യമായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതിയുടെയും സ്ത്രീധന വിരുദ്ധ വിവാഹ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന ക്യാമ്പസ് തല ക്യാമ്പയിന്റെ ഉദ്ഘാടനം മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ നിർവഹിക്കും. മാധ്യമ പ്രവർത്തകൻ കെവി നദീർ മുഖ്യ പ്രഭാഷണം നടത്തും.

സ്ത്രീധന വിരുദ്ധ പ്രമേയവുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാർത്ഥികൾക്കായി പ്രസംഗ പ്രബന്ധ രചനാ മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി ഷഹീർ, സംഘാടക സമിതി ഭാരവാഹികളായ അടാട്ട് വാസുദേവൻ, അഷറഫ് നെയ്തല്ലൂർ, ആയിഷ ഹസ്സൻ, എം.പി അംബിക കുമാരി ടീച്ചർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button