CHANGARAMKULAMLocal news

പാടശേഖരസമിതി യോഗം ചേർന്നു

ചങ്ങരംകുളം:കക്കിടിക്കൽ പാടശേഖര സമിതി വൈസ് പ്രസിഡണ്ട് തലാപ്പിൽ മുഹമ്മദ് കുട്ടിയുടെ വീട്ടിൽ വച്ച്  ചേർന്ന സമിതി യോഗം ആലംങ്കോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിഗ് കമ്മറ്റി ചെയർമാൻ ഷെറീഫ് ഉത്ഘാടനം ചെയ്തു.കർഷകർക്ക് കൃഷി ചെയ്യുന്നതിന് ആവശ്യമായ എല്ലാ സഹകരണവും പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന്  അദ്ധേഹം പറഞ്ഞു.പാടശേഖര സമിതി പ്രസിഡണ്ട് അബൂബക്കർ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ അഷറഫ് പഞ്ചായത്ത്  പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.തുടർന്ന് പാടശേഖര സമിതി സെക്രട്ടറി മുഹമ്മദ്  കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും പുതിയ ഭാരവാഹികളെ തെരഞ്ഞടുക്കുകയും ചെയ്തു.അഞ്ച് വർഷമായി പുതുക്കാത്ത സമിതി രജിസ്ടേഷൻ പുതുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.തുടർന്ന്  നടന്ന ചർച്ചകൾക്ക് വാർഡ് മെമ്പർ നേതൃത്വം നൽകി.ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ മുഖേന നൽകുന്ന നെൽവിത്ത്,കുമ്മായം ,ഉഴവുകൂലി തുടങ്ങിയ പദ്ധതികളെക്കുറിച്ച് അസിസ്റ്റൻറ് കൃഷി ഓഫീസർ മനോജ് .സി .പി യോഗത്തിൽ വിശദീകരിച്ചു.പാടശേഖര സമിതി ഖജാൻജി മൂസക്കുട്ടി യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button