CHANGARAMKULAM

പ്ളാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചു:സ്വകാര്യ സ്ഥാപന ഉടമക്ക് 10000 രൂപ പിഴ ചുമത്തി ആലംകോട് പഞ്ചായത്ത്

ചങ്ങരംകുളം:പ്ളാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ച സംഭവത്തിൽ സ്വകാര്യ സ്ഥാപന ഉടമക്ക് 10000 രൂപ പിഴ ചുമത്തി ആലംകോട് പഞ്ചായത്ത്.ചങ്ങരംകുളം കോലിക്കരയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.സ്വകാര്യ സ്ഥാപനത്തിലെ പ്ളാസ്റ്റിക് മാലിന്യം കത്തിക്കുന്നത് പൊതുജനങ്ങൾക്ക് ശല്ല്യമായതോടെയാണ് അധികൃതർ നടപടിയിലേക്ക് നീങ്ങിയത്.ആലംകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി ശ്രീജിത്ത്,ഹെൽത്ത് ഓഫിസർമാരായ ദീപക്,ജോയ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് പെയിന്റ് കടയുടെ ഉടമ പഴഞ്ഞി സ്വദേശിയായ സത്യന് പിഴ ചുമത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button