EDAPPAL

സ്നേഹക്കൂടിന് വിരുന്ന് ഒരുക്കി നടുവട്ടം മോണിംഗ് വാക്ക് ഗ്രൂപ്പ്‌

എടപ്പാൾ: നടുവട്ടം മോണിംഗ് വാക്ക് ഗ്രൂപ്പ്‌ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ പൊന്നാനി താലൂക്കിലെ സ്നേഹക്കൂടിന് സ്നേഹ വിരുന്ന് ഒരുക്കിയത് ശ്രദ്ധേയമായി. നടുവട്ടം ജി എൽ പി സ്കൂളിൽ നടന്ന പരിപാടി സാലിഹ് വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത് കൈപ്പള്ളി അധ്യക്ഷത വഹിച്ചു.
വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ്, പി പി വിജയൻ, ഹരി മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു. ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. സുലൈമാൻ തൊണ്ടിയിൽ സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button