തൃത്താല സ്വദേശി മയക്ക്മരുന്നുമായി കണ്ണൂരിൽ പിടിയില്‍
വെള്ളിയാഴ്ച്ച പുലര്‍ച്ചെ 12 ന് പയ്യന്നൂര്‍ കൊത്തായിമുക്കില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് മാരക മയക്കുന്മരുന്നായ എം.ഡി.എം.എയുമായി തൃത്താല സ്വദേശി മടപ്പാട്ട് എം.പി ജിനാസി(37)നെ കണ്ണൂർ പയ്യന്നൂര്‍ എസ്.ഐ: ഷീജു എം.വി അറസ്റ്റ് ചെയ്തത്. ഗോവയിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് ചരക്കുമായി വരികയായിരുന്ന ജിനാസിനെയും വാഹനവും പരിശോധിക്കുന്നതിനിടെ ജിനാസിന്റെ പേഴ്സിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് ഉം പയ്യന്നൂര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 2.02 ഗ്രാം എം.ഡി.എം.എആണ് പ്രതിയില്‍ നിന്നും പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. ലഹരിക്കെതിരേ പോലീസ് ശക്തമായ പ്രവര്‍ത്തനം നടത്തുകയാണ്. ലഹരി സംഘങ്ങള്‍ തമ്പടിക്കുന്ന സ്ഥലങ്ങളില്‍ ഡ്രോണ്‍ ക്യാമറ നിരീക്ഷണം പോലും കണ്ണൂര്‍ റൂറല്‍ പോലീസ് നടത്തി വരുന്നു. എസ്‌ഐ ജബ്ബാര്‍, പോലീസ്‌കാരായ സുജിത്ത്, ധനേഷ് എന്നിവരും ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും സംഘത്തില്‍ ഉണ്ടായിരുന്നു. പയ്യന്നൂർ പോലീസ് PS Cr No. 926/23 U/S 22 (b) of NDPS ആക്ട് പ്രകാരം ജിനാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.