KUTTIPPURAM
തവനൂർ സെൻട്രൽ ജയിൽ അസി. പ്രിസൺ ഓഫീസറെ മരിച്ച നിലയിൽ കണ്ടത്തി
കുറ്റിപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ ബർസാത്തിനെ (29) ആണ് ക്വട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് ചിറ്റൂർ സ്വദേശിയായ ബർസാത്ത് അവിവാഹിതനാണ്.
ജയിലിന് സമീപത്ത് തന്നെയുള്ള ക്വാട്ടേഴ്സിലാണ് ബർസാത്ത് താമസിച്ചിരുന്നത്. ഇന്നലെ ഡ്യൂട്ടിക്ക് ശേഷം ക്വാട്ടേഴ്സിലേക്ക് പോയതായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അടുത്തിടെയാണ് തവനൂർ ജയിലിൽ സ്ഥലം മാറിയെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.