PONNANI
ടൂറിസം നടപ്പാത: കർമ്മ റോഡിൽ കട്ട വിരിക്കൽ തുടങ്ങി.
.
ടൂറിസം നടപ്പാത നിർമിക്കുന്നതിന്റെ മുന്നൊരുക്കമായി ടൂറിസം വകുപ്പിന്റെ കീഴിൽ കർമ്മ റോഡിൽ കട്ട വിരിക്കൽ തുടങ്ങി. പുഴയോരത്ത് ശേഷിക്കുന്ന ഭാഗത്ത് ഗാബിയോൺ ബോക്സുകൾ ഉപയോഗിച്ചുള്ള ഭിത്തി നിർമിക്കുന്നതിനും പദ്ധതിയുണ്ട്. നടപ്പാതയ്ക്കുള്ള കട്ട വിരിക്കൽ തുടങ്ങി.
പുഴയോര ഭിത്തിയുടെ ബലക്കുറവ് കാരണം നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച പദ്ധതിയാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. കർമ പാലം മുതൽ ചമ്രവട്ടം കടവ് വരെയാണ് നടപ്പാത നിർമിക്കുന്നത്. നിലവിൽ മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടര കിലോമീറ്ററോളം ഭാഗം ഗാബിയോൺ ബോക്സുകൾ ഉപയോഗിച്ച് ഭിത്തി ഒരുക്കിയിട്ടുണ്ട്.