ചാലിശ്ശേരി

ചാലിശ്ശേരിയിൽ നടന്നു വരുന്ന ദേശീയ സരസ്മേള വൻ വിജയം മന്ത്രി : എം ബി രാജേഷ്

ചാലിശ്ശേരി : ചാലിശ്ശേരിയിൽ നടന്നു വരുന്ന ദേശീയ സരസ്മേള എല്ലാ അർഥത്തിലും വൻ വിജയമെന്ന് മന്ത്രി എം ബി രാജേഷ്. നഗരങ്ങളിലേതിനേക്കാൾ വലിയ ജന മുന്നേറ്റമാണ് ചാലിശ്ശേരി സരസ് മേളയിലേത്. ഫുഡ് കോർട്ടിൽ മാത്രം വിറ്റുവരവ് ആദ്യ ദിനം 613400 രൂപയായിരുന്നു. രണ്ടാം ദിനം 1339960 രൂപയായി വർദ്ധിച്ചു. ഞായറാഴ്ച മാത്രം 1963550 രൂപയുടെ വിറ്റുവരവ് ഫുഡ് കോർട്ടിൽ നടന്നതായും ആകെ വിറ്റുവരവ് 3916910 രൂപ കവിഞ്ഞുവെന്നും സരസ് മേളയുടെ വൻ വിജയമാണ് ഈ കണക്കുകൾ സുചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാധ്യമ പ്രവർത്തകർക്കായി സരസ് മേളയുടെ ഫുഡ് കോർട്ടിൽ ഒരുക്കിയ മീഡിയ മീറ്റപ്പിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button