ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെ രോഗിയുമായി എത്തിയ സംഘം മര്‍ദ്ദിച്ചതായി പരാതി
June 6, 2023
ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെ രോഗിയുമായി എത്തിയ സംഘം ആക്രമിച്ചതായി പരാതി. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ നിലയിൽ എത്തിയ യുവാവിനോടൊപ്പം വന്നവർ ജീവനക്കാരോട് മോശമായി പെരുമാറുകയും പിന്നീട് ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തെന്നാണ് പരാതിപ്പെട്ടിരിക്കുന്നത്. ബൈക്ക് അപകടത്തിൽ പരിക്കേറ്റ് എന്ന് പറഞ്ഞ് എത്തിയ യുവാവിനോട് ഡോക്ടർ വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായതായി ആശുപത്രി ജീവനക്കാർ പറയുന്നത്. മറ്റേതെങ്കിലും ആശുപത്രിയിലേക്ക് പോകാം എന്ന് പറഞ്ഞിറങ്ങിയ ഇവർ ജീവനക്കാരെ അസഭ്യം പറഞ്ഞുവെന്ന് ജീവനക്കാർ പരാതിയിൽ പറയുന്നു