CHANGARAMKULAMLocal news

മെൻസ്ട്രൽ കപ്പ്‌ വിതരണവും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ചങ്ങരംകുളം:സ്ത്രീകൾക്ക് വേണ്ടി സൗജന്യമെൻസ്ട്രൽ കപ്പ് വിതരണവും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
ആലംകോട് പഞ്ചായത്തിലെ പതിനാറാം വാർഡ് മെമ്പർ തസ്നീബഷീർ ആണ് വാർഡിലെ മുഴുവൻ സ്ത്രീകൾക്കും മെൻസ്ട്രൽ കപ്പ് നൽകുക എന്ന ലക്ഷ്യത്തോടെ പരിപാടി സംഘടിപ്പിച്ചത്.

തുടക്കമെന്ന നിലയിൽ കുടുബശ്രീയുടെ കീഴിൽ ഉള്ള അയൽ കൂട്ടങ്ങളിൽ നിന്നും തിരഞ്ഞടുത്തവർക്ക് സൗജ്യന്യ മെൻസ്ട്രൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചിയ്യാനൂർ ജി എൽ പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സി.ഡി.എസ് വൈസ് പ്രസിണ്ടന്റ് സുമിത്ര അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ തസ്നീം ബഷീർ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു ഉൽഘാടനം നിർവ്വഹിച്ചു. നിസ്മ ആഷിഖ് ബോധവൽക്കരണക്ലാസിനു നേതൃത്വം നൽകി. ഷാനിബ സൈനുദ്ധീൻ സ്വാഗതവും, ആശ വർക്കർ രാജി നന്ദിയും പറഞ്ഞു. പറഞ്ഞു.

പഞ്ചായത്തിലെ എല്ലാ വർഡിലും സ്ത്രീകൾക്ക് വേണ്ടി മെൻസ്ട്രൽ കപ്പ് വിതരണവും ബോധവൽക്കരണവും പഞ്ചായത്ത് ഭരണ സമിതി മുൻ കൈ എടുത്ത് സംഘടിപ്പിക്കണം എന്നും അതിന് വേണ്ടി പഞ്ചായത്ത് ഭരണ സമിതിയിൽ ഈ വിഷയയം ഉന്നയിക്കും എന്നും വാർഡ് മെമ്പർ കൂട്ടി ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button