Local newsTHRITHALA

മയക്കുമരുന്ന് മാഫിയകള്‍ക്ക് കടിഞ്ഞാണിടാന്‍ യുവ കൂട്ടായ്മകള്‍ രംഗത്ത് വരണം; ഡോ;പി സരിന്‍

നാട്ടിലെ മയക്കുമരുന്ന് മാഫിയകള്‍ക്ക് കടിഞ്ഞാണിടാന്‍ യുവ കൂട്ടായ്മകള്‍ രംഗത്ത് വരണമെന്ന് കെപിസിസി മീഡിയാ സെല്‍ കണ്‍വീനറും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഡോ; പി സരിന്‍. വിദാഭ്യാസമുളള സമൂഹത്തിന് ഒരിക്കലും അത്തരം ചിന്തകളിലേക്ക് മനസ്സിനെ മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പറക്കുളം എജെബി സ്കൂളില്‍ പറക്കുളം യങ് ബോയ്സ് ക്ലബ്ബിന്റേയും  യൂത്ത് കോണ്‍ഗ്രസ്സിന്റേയും നേതൃത്വത്തില്‍ നടന്ന എസ്.എസ്.എല്‍സി,  പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.പി കബീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി അബ്ദുളളക്കുട്ടി, ഒ.കെ ഫാറൂഖ്, സി.പി മോഹനന്‍ മാസ്റ്റര്‍, എം.ടി ഗീത, കെ. സ്മിത, പി.കെ റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ പറക്കുളത്ത വിവിധ മേഖലയില്‍ കഴിവ് തെളിച്ചവരെയും പൊതുപ്രവര്‍ത്തകരെയും ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button