കുറ്റിപ്പുറം പഞ്ചായത്തിനോടുള്ള ഉദ്യോഗസ്ഥ അവഗണനക്ക് എതിരെ പഞ്ചായത്ത് മെംബർമാർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
കുറ്റിപ്പുറം: കഴിഞ്ഞ 2 വർഷത്തിനിടെ നാല് സെക്രട്ടറിമാരും അതിലും മടങ്ങ് അസിസ്റ്റന്റ് സെക്രട്ടറിമാരും
കയറി ഇറങ്ങിയ പഞ്ചായത്ത് നിലവിൽ സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും ഇല്ലാത്ത അവസ്ഥയാണ്. ILGMS വഴി അതാത് ഉദ്യോഗസ്ഥരുടെ ലോഗിനിൽ അപ്രൂവൽ ആക്കേണ്ട 1200ൽ പരം ഫയലുകൾ കെട്ടി കിടക്കുന്നതായും, ലൈഫ് ഭവനപദ്ധതിയുടെ എഗ്രിമെന്റ് വെക്കേണ്ട പെർമിറ്റ് ഫയലുകൾ ലോഗിനിൽ കിടക്കുന്നതായും ആരോപണമുണ്ട്.
സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങിക്കുന്ന അയ്യായിരത്തിൽ പരം ഗുണഭോക്താക്കളുടെ വരുമാനസർട്ടിഫിക്കറ്റിൽ ആധാർ അപ്ഡേറ്റ് ചെയ്യാൻ ആളില്ലാത്ത അവസ്ഥയിലാണ്,
മൃഗാസ്പത്രിയുടെ കെട്ടിട ഇലക്ട്രിഫിക്കേഷൻ നടത്താത്തതും, ഫണ്ടുകൾ ലാപ്സായി പോകുന്നതായും
SC പ്രോജക്ട് നടപ്പാക്കാൻ സാധിക്കാത്തതും ഉദ്യോഗതലത്തിലെ വീഴ്ച്ചയായി മെമ്പർമാർ ചൂണ്ടിക്കാട്ടി. പ്രതിഷേധത്തിന് മെമ്പർമാരായ കെ.ടി. സിദ്ധീഖ്, സക്കീർ മൂടാൽ, അബുബക്കർ മാന, കെ.ടി. ഹമീദ്, സയ്യിദ് ഫസൽ അലി സഖാഫ്, കോമള ടീച്ചർ, ടി. ഷാനിബ , സുലൈഖ, കെ.എം സരിത,ജയചിത്ര, എം.പി.വേലായുധൻ എന്നിവർ പങ്കെടുത്തു.