CHANGARAMKULAM

പിതാവ് വഴക്കു പറഞ്ഞതിന് വീട് വിട്ടിറങ്ങിയ പത്തു വയസുകാരിക്ക് സാന്ത്വനവുമായി പോലീസെത്തി

ചങ്ങരംകുളം:പിതാവ് വഴക്കു പറഞ്ഞതിന് വീട് വിട്ടിറങ്ങിയ പത്തു വയസുകാരിക്ക് സാന്ത്വനവുമായി പോലീസെത്തി.കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ചങ്ങരംകുളത്താണ് സംഭവം.റോഡിലൂടെ ഒറ്റക്ക് നടന്ന് വന്ന പെൺകുട്ടിയെ റോഡരികിലെ തട്ടുകട നടത്തുന്നവർ ചോദ്യം ചെയ്യുകയായിരുന്നു.സംശയം തോന്നിയ തട്ടുകടയിലെ ദമ്പതികൾ നാട്ടുകാരുടെ സഹായത്തോടെ ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുന്നു.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി കുട്ടിയോട് കാര്യങ്ങൾ ചോദിച്ചതറിഞ്ഞപ്പോഴാണ് പിതാവ് വഴക്ക് പറഞ്ഞതിന് വീട് വിട്ടിറങ്ങിയതാണെന്ന് മനസിലായത്.കുട്ടിയെ കാണാതെ വീട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ കുട്ടിയുമായി പോലീസ് വീട്ടിലെത്തുകയും ചെയ്തു. കുട്ടിയോട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയും എന്തെങ്കിലും ആവശ്യം വന്നാൽ തങ്ങൾക്ക് വിളിച്ചാൽ മതിയെന്ന ആശ്വാസ വാക്കും നൽകിയാണ് പോലീസ് വീട്ടിൽ നിന്ന് തിരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button