എടപ്പാൾ: കാലടി ഗ്രാമ പഞ്ചായത്ത് ആറ് ,ഏഴ്, പതിമൂന്ന് വാർഡുകളിൽ തുടർച്ചയായി 5 ദിവസമായി കുട്ടികൾക്കും ,മുതിർന്നവർക്കും കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണം എന്നും ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസറെ ഡിവൈഎഫ്ഐ ഉപരോധിച്ചു. പ്രദേശത്ത് അനിയന്ത്രിതമായി പകർച്ചവ്യാധി പടരുന്നതിൽ ജനങ്ങൾ വളരെ ആശങ്കയിൽ ആണെന്നും ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് ഈ ആരോഗ്യപ്രശ്നം പകരുന്നതായി അവിടെയുള്ളവർ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങൾക്ക് വേണ്ട രീതിയിലുള്ള ഒരു സുരക്ഷാ ക്രമീകരണങ്ങളും ഇതിനെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടികളും ഒന്നും തന്നെ കാലടി പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നു ആരോഗ്യവകുപ്പിൽ നിന്ന് ഉണ്ടാകുന്നില്ലെന്ന് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് വേണ്ടി പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടാകുന്നില്ല. അവിടെയുള്ള ജനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനും അവർക്ക് നല്ല രീതിയിലുള്ള ഒരു ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ഉപരോധത്തിന്റെ ഭാഗമായി നടന്ന ചർച്ചയിൽ മെഡിക്കൽ ഓഫീസർ മൊയ്തീൻകുട്ടി ഹെൽത്ത് ഇൻസ്പെക്ടർ ആൻഡ്രൂസ്, താര എന്നിവർ പങ്കെടുത്തു. നാളെ വൈകിട്ടാണ് പ്രദേശത്തെ കിണറുകളിൽ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാമ്പിൾ റിസൾട്ട് ലഭിക്കുകയെന്നും, ഒരു ടീം ആരോഗ്യ പ്രവർത്തകർ 40 വീട് എന്ന തോതിൽ മൊത്തം 400 വീട് കേന്ദ്രീകരിച്ച് സർവ്വേ നടത്താനും തീരുമാനമായെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു