CHANGARAMKULAMLocal news

ഐഎൻസി വാട്സപ്പ് കൂട്ടായ്മ അമയിൽ ഐനിച്ചോടിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു

ചങ്ങരംകുളം : ഐഎൻസി വാട്സപ്പ് കൂട്ടായ്മ അമയിൽ ഐനിച്ചോടിന്റെ നേത്യത്വത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി നടത്തി വരുന്ന സൗജന്യ കുടിവെള്ള വിതരണത്തിന് തുടക്കമായി.കെ പി സി സി മെമ്പർ അഡ്വ.എ എം രോഹിത് ഉദ്ഘാടനം നിർവഹിച്ചു.കുടിവെള്ളത്തിന് വേണ്ടി പഞ്ചായത്ത് അധികാരികൾ ശാശ്വതമായ പരിഹാരം കാണണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ രോഹിത് പറഞ്ഞു.
നാഹിർ ആലുങ്ങൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർന്മാരായ സാദിക്ക് നെച്ചിക്കൽ , റഈസ അനീസ്,റഷീദ് ഐനിച്ചോട് , കലാം നന്നംമുക്ക്,കെ.സി അലി,ഷംസീർ മണാളത്ത്, സിദ്ധിഖ് നന്നംമുക്ക് മുഹമ്മദ് ഓളങ്ങാട്ട്,സലിം ഐനിച്ചോട്, മൊയ്തുണ്ണി അമയിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.കുടിവെള്ള വിതരണത്തിലേക്ക് വാർഡ്‌ മെമ്പർ സാദിഖ് നെച്ചിക്കൽ തന്റെ ഒരു മാസത്തെ ഓണാറേറിയം നൽകുമെന്ന് ചടങ്ങിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button