CHANGARAMKULAM
സംസ്ഥാനപാതയിലെ സ്ഥാപനങ്ങളിൽ ഒരു മീറ്റർ വരെ വെള്ളക്കെട്ട്; പിഡബ്ല്യുഡി യോട് അടിയന്തര നടപടി ആവശ്യപ്പെട്ട് കെ.വി.വി. ഇ.എസ് ചങ്ങരംകുളം യൂണിറ്റ്
ചങ്ങരംകുളം : ശക്തമായ മഴയിൽ ചങ്ങരംകുളം കിഴക്കേ റോഡ് വെള്ളക്കെട്ടിലായി.നിരവധി സ്ഥാപനങ്ങളിൽ ഒരു മീറ്റർ വരെ വെള്ളം കയറിയ അവസ്ഥയിലാണ്.അടിയന്തിരമായി
പി ഡബ്ല്യൂ ഡി, സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നു കെ.വി.വി. ഇ.എസ് ചങ്ങരംകുളം യൂണിറ്റ് പ്രസിഡന്റ് പി.പി. ഖാലിദും, സിക്രട്ടറി ഒ. മൊയ്തുണ്ണിയും സർക്കാറിനോടാവശ്യപ്പെട്ടു.