AccidentBREAKING NEWSLATEST NEWSMALAPPURAMPUBLIC INFORMATIONSocialUPDATES
ഒലിപ്പുഴ പാലത്തിന്റെ കൈവരി ലോറിയിടിച്ച് തകർന്നു
മേലാറ്റൂർ: നിയന്ത്രണംവിട്ട ലോറിയിടിച്ച് പാലത്തിന്റെ കൈവരി തകർന്നു. നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാന പാതയിലെ ഒലി പ്പുഴ പാലത്തിന്റെ കൈവരിയാണു തകർന്നത്.
ശനിയാഴ്ച പുലർച്ചെ മൂന്നര മണിയോടെയായിരുന്നു സംഭവം.മണ്ണാർക്കാട് ഭാഗത്തുനിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് ലോഡ് എടുക്കാൻ പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ചത്.
തമിഴ്‌നാട് സ്വദേശിയായ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിനു കാരണമായത്. കൈവരിയിലിടിച്ച ലോറി അൽപ്പം മുന്നോട്ടു നീങ്ങിയെങ്കിലും പുഴയിലേക്കു വീഴാതെ നിന്നതിനാൽ വലിയ അപകടം ഒഴിവായി.വിവരമറിഞ്ഞ് മേലാറ്റൂർ സ്റ്റേഷനിലെ പോലീസുകാരായ നജീബ്, വിനേഷ്, എം.പി. സുരേഷ് എന്നിവർ സ്ഥലത്തെത്തി. ക്രെയിൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എത്തിച്ചാണ് ലോറി പുഴയിലേക്കു വീഴാതെ സ്ഥലത്തുനിന്ന് നീക്കിയത്