EDAPPAL

എടപ്പാൾ നടുവട്ടം കണ്ണഞ്ചിറയിൽ വീണ്ടും അപകടം ഒരാൾക്ക് പരിക്ക്

എടപ്പാൾ: സംസ്ഥാന പാതയിൽ നടുവട്ടം കണ്ണഞ്ചിറയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ചരക്കു കയറ്റിവന്ന ലോറിയും വേഗനർ കാറുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിഞ്ഞു. അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപെട്ടു. തുടർന്ന് പോലീസും ഫയർ ഫോഴ്സുമെത്തി അപകടത്തിൽ പ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തു. സിവിൽ ഡിഫൻസ് വോളന്റീഴ്‌സും പോലീസ് സ്റ്റേഷൻ വോളന്റീഴ്‌സും ചേർന്ന് ഗതാഗതം നിയന്തിച്ചു.കണ്ണഞ്ചിറയിൽ ഡിവൈഡറുകൾ ഇല്ലാതായതോടെ നിരവധി അപകടങ്ങളാണ് തുടർക്കഥയാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button