PONNANI
ഉലമാഇന്റെ ലോകം:പണ്ഡിത സംഗമം സംഘടിപ്പിച്ചു
പൊന്നാനി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി പൊന്നാനി മേഖല കമ്മിറ്റി “ഉലമാഇന്റെ ലോകം”പണ്ഡിത സംഗമം സംഘടിപ്പിച്ചു.ചന്തപ്പടി സുന്നി മസ്ജിദിൽ നൂണക്കടവ് ശൈഖ് സൈനുദ്ധീൻ റംലി (റ) യുടെ ജീവിതം , ദർശനം പഠന ക്ലാസിനു കേന്ദ്ര മുശാവറ അംഗം പി എസ് കെ മൊയ്തു ബാഖവി നേതൃത്ത്വം നൽകി. കെ എം മുഹമ്മദ് ഖാസിം കോയ പതാക ഉയർത്തി. സയ്യിദ് സീതിക്കോയ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു.. ജില്ല മുശാവറ അംഗം എം ഹൈദർ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് വി വി അബ്ദുറസാഖ് ഫൈസി അധ്യക്ഷത വഹിച്ചു.
സയ്യിദ് എസ് ഐ കെ തങ്ങൾ, ടി വി ഹംസ സഖാഫി വെളിയങ്കോട്, പി ഹസൻ അഹ്സനി കാലടി , കെ സിദ്ധീഖ് മൗലവി അയിലക്കാട് ,അലി സഅദി പൊന്നാനി പ്രസംഗിച്ചു.