POLITICS

മുഖ്യമന്ത്രി നിര്‍ണയം: എംഎല്‍എമാരുടെ അഭിപ്രായമാണ് പ്രധാനമെന്ന് വ്യക്തമാക്കി നിരീക്ഷകര്‍


തിരുവനന്തപുരം: യുഡിഎഫ് വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിര്‍ണായക നീക്കങ്ങള്‍ ഡല്‍ഹിയിലേക്ക്. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും എംഎല്‍എമാരുമായും ഘടകകക്ഷി നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചകള്‍ പൂര്‍ത്തിയാക്കി മടങ്ങി. എംഎല്‍എമാരുടെ പിന്തുണയാണ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ പ്രധാനമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കിയെങ്കിലും, ഘടകകക്ഷികള്‍ വി ഡി സതീശനായി രംഗത്തുവന്നത് ഹൈക്കമാന്‍ഡിന് മുന്നില്‍ വലിയ വെല്ലുവിളിയായിട്ടുണ്ട്. ഘടക കക്ഷികളുമായി നടത്തിയത് ഔപചാരിക കൂടിക്കാഴ്ചയാണെന്നും എംഎല്‍എമാരുടെ അഭിപ്രായമാണ് പ്രധാനം എന്നുമാണ് മുകുള്‍ വാസ്‌നിക് മടങ്ങും മുന്നേ പറഞ്ഞത്. എംഎല്‍എമാരുടെ പിന്തുണ കെ സിക്കാണെന്നും ഘടകകക്ഷികളുടെ പിന്തുണ വി ഡിക്കാണെന്നും ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് കൈമാറുന്നതോടെ ഡല്‍ഹിയിലാകും തീരുമാനം. ശനിയാഴ്ച വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്നാണ് വ്യക്തമാകുന്നത്. ഹൈക്കമാന്‍ഡിന്റെ ഭാഗമായ കെ സി വേണുഗോപാല്‍ ഡല്‍ഹിയിലുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button