CHANGARAMKULAM

എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു.


ചങ്ങരംകുളം : ആലംകോട് ഗ്രാമപഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയുടെ ഭാഗമായി എസ് സി വിദ്യാർത്ഥികൾക്ക്‌ ലാപ്ടോപ്പ് വിതരണം ചെയ്തു. ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫിസിൽവെച്ച് നടന്ന പരിപാടി ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹീം ഉദ്ഘാടനം നിർവഹിച്ചു. ആലംകോട് ഗ്രാമപഞ്ചായത്തിൽ അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 100% വിദ്യാർത്ഥികൾക്കും ലാപ്ടോപ്പ് ലഭ്യമായതായി പ്രസിഡണ്ട് അറിയിച്ചു. വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ .ഫവാസ് മാളിയേക്കൽ ഫാത്തിമ്മ ലത്തീഫ്,ശാരിക മുരളീധരൻ ,മറ്റു ജനപ്രതിനിധികൾ പങ്കെടുത്തു . സെക്രട്ടറി അഭിജിത്ത്.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി സുധൻ ശങ്കർ പദ്ധതി വിശദീകരണം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button