ഇർശാദ് സ്കൂൾ സ്പോർട്സ് മീറ്റ് തുടക്കമായി
ചങ്ങരംകുളം : പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ സ്പോർട്സ് മീറ്റ് “സ്പ്രിന്റ് സ്‌പെക്ട്ര’25 “ന് കുന്നംകുളം മോഡൽ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി.
നവംബർ 19, 20 തിയ്യതികളിൽ പത്തു കാറ്റഗറികളിലായി ആയിരത്തിൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന അത്‌ലറ്റിക് മീറ്റ് കുന്നംകുളം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ജാബിർ ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളുടെ അക്കാദമിക് മേഖലയിലുള്ള കഴിവുകളും താൽപര്യങ്ങളും സജീവമാക്കുന്നതോടൊപ്പം ശാരീരികവും മാനസികവുമായ ക്ഷമത ഉറപ്പ് വരുത്തേണ്ടത് എല്ലാവരുടെയും ബാധ്യതയാണെന്നും അവ നിർവഹിക്കുന്നതിൽ കായിക മേഖലയ്ക്കു വലിയ പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇർശാദ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാട് സ്പോർട്സ് മീറ്റിൽ സന്ദേശം നൽകി.
പരമാവധി വിദ്യാർഥികൾക്ക് അവസരങ്ങൾ നൽകുവാനും ടീം വർകിന് കൂടുതൽ പ്രാധാന്യം നൽകുവാനും കൂടുതൽ ഇവന്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് സ്പോർട്സ് മീറ്റിൻ്റെ ഈ വർഷത്തെ പ്രത്യേകത.
ജന.സെക്രട്ടറി വാരിയത്ത് മുഹമ്മദലി, ഹസൻ നെലിശ്ശേരി, പി പി നൗഫൽ സഅദി , കെ എം ഷരീഫ് ബുഖാരി , കെ പി എം ബഷീർ സഖാഫി , പി മുഹമ്മദ് സലീം സംബന്ധിച്ചു.