EDAPPAL
ബഡ്സ് സ്കൂൾ വിദ്യാർഥികളോടൊപ്പം ശിശുദിനാഘോഷം
എടപ്പാൾ: ശിശുദിനാഘോഷം ഭിന്നശേഷി വിദ്യാർഥികളോടൊപ്പം ചെലവഴിച്ച് കാലടി ബ്രൈറ്റ് ലൈൻ ഇംഗ്ലീഷ് സ്കൂൾ എൽ.കെ.ജി. വിദ്യാർഥികൾ. കാലടി ഒതവഞ്ചേരിയിലുള്ള ബഡ്സ് സ്കൂളിലാണ് ബ്രൈറ്റ് ലൈൻ സ്കൂൾ വിദ്യാർഥികൾ ശിശുദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ബഡ്സ് സ്കൂൾ അധ്യാപകരായ കെ.പി. ബിന്ദു, ഇ. ഗീത എന്നിവർ ചേർന്ന് വിദ്യാർഥികളെ സ്വീകരിച്ചു. ബഡ്സ് സ്കൂൾ വിദ്യാർഥികൾ ഇവരോടൊപ്പം പാട്ട് പാടിയും നൃത്തം ചെയ്തും സന്തോഷം പങ്കിട്ടു. ബ്രൈറ്റ് ലൈൻ അധ്യാപകരായ കെ.വി. ഷാനിജ, ആബിദ് മദനി, മുസ്തഫ റഹ്മാനി,യു.വി. മുഫീദ ,പി പി. ഫസ്ന , ടി. ലുബിന , കെ.കെ. ഫസ്ന എന്നിവർ സംസാരിച്ചു. മധുരപലഹാരങ്ങളും വിതരണം ചെയ്തു.