EDAPPAL

എ.സി മിലാൻ ഇന്റർനാഷണൽ ഫുട്ബോൾ അക്കാദമിയുടെ പരിശീലനക്യാമ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

എടപ്പാൾ:ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ് കളിൽ ഒന്നായ എസി മിലാൻ ഇന്റർനാഷണൽ ഫുട്ബോൾ അക്കാദമിയുടെ എടപ്പാളിലെ പരിശീലന കേന്ദ്രം കായിക മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കെ.ടി ജലീൽ എം.എൽ.എ

അധ്യക്ഷനായി.ഇന്ത്യയിലാദ്യത്തെ പരിശീലന കേന്ദ്രം സംസ്ഥാനത്ത് കോഴിക്കോടും, എറണാകുളത്തും, മലപ്പുറത്തെ എടപ്പാളിലുമാണ്

പ്രവർത്തനമാരംഭിക്കുന്നത്. മുഖ്യ ടെക്നിക്കൽ ഡയറക്ടർ ആൽബർട്ടോ ലാക്കൻഡേല, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ, വടംകുളം പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്, എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ.പി.പി മോഹൻദാസ്,യു.പി പരുഷോത്തമൻ ,എം.പി ജസിൽ ഗഫൂർ, പി.പി ബിജോയ്, സതീശൻ, ശ്രീകുമാർ, മഹ്റൂഫ്, അബ്ദുൾ സലാം, രഞ്ജിത്ത് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button