MALAPPURAM
‘ആശ്രയ കുടുംബങ്ങൾക്ക് സമാശ്വാസ പദ്ധതിയുമായി തിരൂർ നഗരസഭ
തിരൂർ: നഗരസഭയിലെ ആശ്രയ കുടുംബങ്ങൾക്ക് ഒരു സമാശ്വാസ പദ്ധതിയുമായി തിരൂർ നഗരസഭ
ഈ കുടുംബങ്ങൾക്ക് ഓരോ മൂന്ന് മാസം കൂടുമ്പോഴും ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റ് എത്തിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു.കിറ്റ് വിതരണ ഉൽഘാടനം
ചെയർപേഴ്സൺ എ.പി. നസീമ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ പി.രാമൻകുട്ടി അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ കെ.കെ.സലാം മാസ്റ്റർ, ടി.ബിജിത ,ഫാത്തിമത് സജ്ന മുനിസിപ്പൽ സെക്രട്ടറി ടി.വി.ശിവദാസ്,
പി.കെ.കെ.തങ്ങൾ,സി.ഡി.എസ് പ്രസിഡന്റ് റജുല,എച്ച് ഐ.രഞ്ജിത്ത്,കൗൺസിലർമാർ പങ്കെടുത്തു.