THAVANUR

ആധുനിക കേരള സൃഷ്ടിക്ക് വായനശാല പ്രസ്ഥാനം വഹിച്ച പങ്ക് നിസ്തുലം – ദിലീപ് കൈനിക്കര ഐ എ എസ്

ശ്രീനാരായണ ഗുരുവിനേപ്പോലെ, അയ്യങ്കാളിയെപ്പോല, വി.ടി ഭട്ടതിരിപ്പാടിനെപ്പോലെ ആധുനിക കേരള സൃഷ്ടിയിൽ പ്രധാന പങ്ക് വഹിച്ച ഒന്നാണ് കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനമെന്ന് തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര അഭിപ്രായപ്പെട്ടു തവനൂരിലെ കടകശ്ശേരി ലൈബ്രറിയുടെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം സ്വാഗത സംഘം ചെയർപേഴ്സൺ
പി.സുനിത അരവിന്ദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തവനൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ, നോവലിസ്റ്റ് രാജൻ കരുവാരക്കുണ്ട് ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.വി. പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗം സീമ മധു,സ്വാഗത സംഘം രക്ഷാധികാരി എം.പി സുരേന്ദൻ, കുടുംബശ്രീ സി.ഡി.എസ് വൈസ് പ്രസിഡണ്ട് എം.പി ശ്രീമതി, കുടുംബശ്രീ എ.ഡി.എസ് പ്രസിഡണ്ട് റീന കളരിക്കൽ എന്നിവർ പ്രസംഗിച്ചു സ്വാഗത സംഘം കൺവീനർ എ.ടി മണികണ്ഠദാസ് സ്വാഗതവും, ട്രഷറർ കെ.എൽ മനോജ് നന്ദിയും പറഞ്ഞു കലാപരിപാടികളും അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button