Kokkur
അവാർഡ് ദാനവും മോട്ടിവേഷൻ ക്ലാസും
കോക്കൂർ (മാങ്കുളം): മുസ്ലിം ലീഗ് മാങ്കുളം ശാഖ സംഘടിപ്പിച്ച S. S. L. C, +2, മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാന സമ്മേളനം സുബൈർ കൊഴിക്കര ഉദ്ഘാടനം ചെയ്തു അബു മാങ്കുളം അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ വി മുഹമ്മദ് മൗലവി മോട്ടിവേഷൻ ക്ലാസ് എടുത്തു. അഡ്വക്കേറ്റ് നിയാസ് പള്ളിക്കര, സാദിക്ക് കെഎംസിസി, അലിമോൻ മാങ്കുളം, ഷിബിൽ മാങ്കുളം, അലി പണ്ടാരത്തിൽ മാങ്കുളം, താജുദ്ദീൻ മാങ്കുളം എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു പരിപാടി മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, കെഎംസിസി മാങ്കുളം എന്നീ ഘടകങ്ങളുടെ സാന്നിധ്യം കൊണ്ടും മാങ്കുളം ശാഖയിലെ തലമുതിർന്ന നേതാക്കളുടെ സാന്നിധ്യം കൊണ്ടും വിദ്യാർത്ഥികളുടെ സാന്നിധ്യം കൊണ്ടുo സമ്പന്നമായിരുന്നു.